Type Here to Get Search Results !

Bottom Ad

ചെറുവത്തൂരില്‍ നെറ്റ്‌വർക്ക് ഷെയറിങ്ങ് ഉപകരണം കത്തിച്ചു; 50 ലക്ഷത്തിന്റെ നഷ്ടം

കാഞ്ഞങ്ങാട്: ചെറുവത്തൂരില്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് കോമ്പൗണ്ടിലെ ഷെയറിങ്ങ് സൈറ്റ് കുത്തിപ്പൊളിച്ച് തീയിട്ടു. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. അമ്പത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. റിലയന്‍സ് ജിയോ, എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ എന്നീ നെറ്റ് വര്‍ക്കുകളുടെ ഷെയറിങ് സൈറ്റിലാണ് തീയിട്ടത്. ജിയോയ്ക്ക് 24 ലക്ഷവും എയര്‍ടെല്ലിന് 14 ലക്ഷവും ബി.എസ്.എന്‍.എല്ലിന് 11 ലക്ഷം രൂപയുടേയും നഷ്ടമാണ് സംഭവിച്ചത്. ജിയോ, എയര്‍ടെല്‍ എന്നിവയുടെ മൂന്ന് സൈറ്റുകള്‍ തകരാറിലായിട്ടുണ്ട്. ബി.എസ്.എന്‍.എല്ലിന് തകരാറ് ബാധിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞത്.





keywords:kasaragod-kanhangad-cheruvathur-network-sharing-site-burned

Post a Comment

0 Comments

Top Post Ad

Below Post Ad