Type Here to Get Search Results !

Bottom Ad

നവഭാരത് സയന്‍സ് കോളജില്‍ മെഡിറ്റേഷന്‍ ഇവന്റ് നടത്തി


കാസര്‍കോട് (www.evisionnews.in): കാസര്‍കോട്: വിദ്യാര്‍ത്ഥികളില്‍ ആരോഗ്യമുള്ള മനസും ഏകാകൃതയും വളര്‍ത്തുന്നതിന് കാസര്‍കോട് നവഭാരത് കോളജില്‍ മെഡിറ്റേഷന്‍ ഇവന്റ് സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ.എം സഫ്‌വാന്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. പ്രഗത്ഭ യോഗാചര്യന്‍ രജി ശ്രീമംഗലം പരിശീലനത്തിന് നേതൃത്വം നല്‍കി. യൂണിയന്‍ ചെയര്‍മാന്‍ സഹീദ് ഹസന്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ അന്നപ്പൂര്‍ണ്ണ, തസീല, ഇര്‍ഫാന, സുഷ്മന പ്രസംഗിച്ചു. യൂണിയന്‍ സെക്രട്ടറി ഷബ്‌നം സ്വാഗതവും യൂണിയന്‍ ക്യാപ്റ്റന്‍ സിനാന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad