Type Here to Get Search Results !

Bottom Ad

കള്ളപ്പണം വെളുപ്പിക്കല്‍: 33ലക്ഷം രൂപയുമായി ബി.ജെ.പി നേതാവ് പിടിയില്‍

കൊല്‍ക്കത്ത (www.evisionnews.in): കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ബംഗാളില്‍ ബി.ജെ.പി നേതാവും സംഘവും പിടിയില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ റാണിഗഞ്ചില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന മനീഷ് ശര്‍മയെയാണ് കണക്കില്‍പ്പെടാത്ത 33 ലക്ഷം രൂപയുമായി പോലീസ് പിടികൂടിയത്.

മനീഷിനൊപ്പം ആറു പേരെ കൂടി പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്നും തോക്കുകളടക്കമുള്ള ആയുധങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്. അസന്‍സോള്‍ ദുര്‍ഗാപൂര്‍ ഭാഗത്തു നിന്നും കൊല്‍ക്കത്തയിലേക്ക് ഇന്നോവ കാറില്‍പോകും വഴിയാണ് സംഘത്തെ പോലീസ് പിടികൂടിയത്. മനീഷിനൊപ്പം പിടികൂടിയ രാജു ഝാ അസന്‍സോള്‍ മേഖലയിലെ മാഫിയ തലവനാണ്.

അറസ്റ്റിലായതോടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി നില്‍ക്കുന്ന മനീഷിന്റെ ചിത്രങ്ങളെല്ലാം പുറത്തുവന്നിട്ടുണ്ട്. 

നോട്ടു നിരോധനത്തിന് മുമ്പെ ബി.ജെ.പി ബംഗാള്‍ ഘടകം സംസ്ഥാനത്ത് വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു. ഇതുകൂടാതെ ബി.ജെ.പി സംസ്ഥാന ഘടകം നോട്ടുനിരോധനത്തിന് മുമ്പുമൂന്ന് കോടിരൂപ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു. നേരത്തെ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും രേഖകളില്ലാത്ത പണവുമായി ബി.ജെ,പി പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. മഹാരാഷ്ട്രയില്‍ സഹകരണ വകുപ്പ് മന്ത്രിയുടെ കാറില്‍ നിന്നായിരുന്നു പണം പിടികൂടിയിരുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad