Type Here to Get Search Results !

Bottom Ad

ഭിന്നശേഷി ദിനത്തില്‍ മൊഗ്രാല്‍ പുത്തൂരില്‍ സ്‌നേഹ സംഗമം


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): ലോക ഭിന്നശേഷി ദിനത്തില്‍ സ്‌നേഹസന്താപങ്ങള്‍ കൈമാറി വൈകല്യംമൂലം ദുരിതമനുഭവിക്കുന്നവരുടെ സംഗമം വേറിട്ടതായി. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സി.എച്ച് മുഹമ്മദ് കോയ വായന ശാലയിലാണ് സ്‌നേഹ സംഗമം സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ളവര്‍ അവരുടെ രക്ഷിതാക്കള്‍, അയല്‍ക്കാര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. അസുഖം മൂലം സംഗമത്തിന് എത്തിച്ചേരാന്‍ കഴിയാത്ത കെ.എ ആസിഫിനെ കൂട്ടുകാര്‍ വീട്ടിലെത്തി സന്ദര്‍ശിച്ച് മധുരം കൈമാറി.

ഭിന്നശേഷിക്കാര്‍ക്ക്് കേവലം പെന്‍ഷന്‍ മാത്രമാണ് ലഭിക്കുന്നതെന്നും അതും പലപ്പോഴും കുടിശ്ശികയായി മാത്രമാണ് ലഭിക്കുന്നതെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സങ്കടങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യമുയര്‍ന്നു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പലപ്പോഴും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. മസ്തിഷ്‌ക രോഗം മൂലം കിടപ്പിലായ കുഞ്ഞുങ്ങളുള്ള കുടുംബം പോലും ഭക്ഷ്യ സുരക്ഷയുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന പരാതിയും സംഗമത്തില്‍ ഉയര്‍ന്നു.

വായനശാല പ്രസിഡന്റ്് മാഹിന്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. ജലാല്‍ അധ്യക്ഷത വഹിച്ചു. സുരേഷ്, മൊയ്തീന്‍ കുഞ്ഞി, ഖാലിദ്, ഷാഫി മുംബൈ, ഫാത്തിമ, അംസു മേനത്ത്, ബി.ഐ സിദ്ധീഖ്, ലത്തീഫ് കുന്നില്‍, ഇര്‍ഷാദ്, സിദ്ധീഖ്, ബി.എം പള്ളിക്കുഞ്ഞി, ഗണേഷ്, രവി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad