Type Here to Get Search Results !

Bottom Ad

പണമില്ലെന്ന് ബോര്‍ഡ്: കണ്ണൂര്‍ കേളകം ഫെഡറല്‍ ബാങ്കില്‍ സംഘര്‍ഷം


കണ്ണൂര്‍ (www.evisionnews.in): കേളകത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ സംഘര്‍ഷം. ഇടപാടുകാരും ജീവനക്കാരും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തിലെത്തി. ജീവനക്കാരെ ബാങ്കിനുള്ളില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

മൂന്നു ദിവസത്തെ ബാങ്ക് അവധിയ്ക്ക് ശേഷം ഇന്ന് ബാങ്കില്‍ എത്തിയപ്പോള്‍ 'പണമില്ല' എന്ന ബോര്‍ഡ് ബാങ്കിനു മുന്നില്‍ തൂക്കിയതാണ് ഇടപാടുകാരെ ക്ഷുഭിതരാക്കിയത്. ഇവരെ അനുനയിപ്പിക്കാന്‍ ടോക്കണ്‍ നല്‍കിയെങ്കിലും എപ്പോള്‍ പണം നല്‍കുമെന്ന് പറയാന്‍ ബാങ്ക് അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പ്രദേശത്തെ എടിഎമ്മുകളും കാലിയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad