ആദൂര്‍ (www.evisionnews.in): നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ മുള്ളേരിയ ശാഖയില്‍ കവര്‍ച്ചാശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് കവര്‍ച്ചാശ്രമമുണ്ടായത്. ശബ്ദംകേട്ട് സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസിനെ വിവരമറിയിച്ചപ്പോഴേക്കും മോഷ്ടാക്കള്‍ സ്ഥലംവിട്ടിരുന്നു. ബാങ്ക് കെട്ടിടത്തിന്റെ ജനല്‍ ഗ്രില്‍സ് മുറിച്ച നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് ആദൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാങ്കിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post a Comment
0 Comments