Type Here to Get Search Results !

Bottom Ad

സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് നോട്ടുകള്‍ കൊണ്ടുപോയതില്‍ ദുരൂഹതയില്ല: പോലീസ്, പതിവുനടപടി മാത്രമെന്ന് ബാങ്ക്


കാസര്‍കോട് (www.evisionnews.in): നായക്‌സ് റോഡിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നിന്നും അസമയത്ത് നോട്ടുകള്‍ കടത്തിയെന്ന സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ടൗണ്‍ സി.ഐ സി.എ അബ്ദുല്‍ റഹീം പറഞ്ഞു. ബാങ്കിന്റെ പതിവു നടപടികളുടെ ഭാഗമായാണ് നോട്ടുകള്‍ കോഴിക്കോട്ടെ മേഖലാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ബാങ്കില്‍ നിന്ന് പണമെടുത്ത് വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ഒരാള്‍ വന്ന് തടയുകയും ഔദ്യോഗിക ജോലികള്‍ തടസ്സപ്പെടുത്താനും ശ്രമിച്ചിരുന്നു. കെട്ടിടത്തിന്റെ കാവല്‍കാരന്‍ ഇതിന് സാക്ഷിയാണെന്ന് ബാങ്ക് അധികൃതരും പറഞ്ഞു.

തങ്ങളെ തടയാന്‍ ശ്രമിച്ചയാളെ കുറിച്ച് കൂടുതല്‍ അറിയില്ല. ഇതു സംബന്ധിച്ച് ടൗണ്‍ പോലീസ് ആരാഞ്ഞ സംശയങ്ങള്‍ക്ക് ബാങ്ക് രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് ഉദ്യോഗസ്ഥര്‍ ബാങ്കില്‍ നിന്നും നോട്ടുകള്‍ കൊണ്ടുപോയത്. 


Keywords: Kasaragod-news-central-bank-poilice-sms-building



Post a Comment

0 Comments

Top Post Ad

Below Post Ad