Type Here to Get Search Results !

Bottom Ad

ക്ലാസില്‍ 'അയ്യോ' എന്ന് പറഞ്ഞതിന് അഞ്ചാം ക്ലാസുകാരിക്ക് ''ഇനി മലയാളം പറയില്ലെന്ന്'' ഇംപോസിഷന്‍


കൊച്ചി (www.evisionnews.in): ക്ലാസില്‍ കളിക്കുന്നതിനിടെ വീഴാന്‍ പോയപ്പോള്‍ 'അയ്യോ' എന്ന് പറഞ്ഞതിന് സി.ബി.എസ്.ഇ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ടീച്ചറുടെ വക ഇനി മലയാളം പറയില്ലെന്ന് ഇംപോസിഷന്‍. 'ഞാന്‍ ഇനി മലയാളത്തില്‍ സംസാരിക്കില്ല' (I will not talk in Malayalam) എന്ന് 50 തവണയാണ് വിദ്യാര്‍ത്ഥിയെ കൊണ്ട് ഇംഗ്ലീഷില്‍ എഴുതിപ്പിച്ചത്. 

ഇടപ്പള്ളി കാമ്പ്യന്‍ സി.ബി.എസ്.ഇ സ്‌കൂളിലെ ദേവ സൂര്യ എന്ന വിദ്യാര്‍ത്ഥിക്കാണ് മലയാളം പറഞ്ഞതിന് ടീച്ചറുടെ വക ശിക്ഷ അനുഭവിക്കേണ്ടിവന്നത്. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ നിലപാട്. മലയാളം പറഞ്ഞതിന് കുട്ടികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഡീ മെറിറ്റ് ചെയ്യുന്നതും സ്‌കൂളില്‍ പതിവാണെന്നും പരാതിയുണ്ട്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതിഷേധം രൂക്ഷമാകുകയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad