Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹം വളര്‍ത്തുന്നതിന് ലെഫ്.മുഹമ്മദ് ഹാഷിം പുരസ്‌കാരം നല്‍കും



കാസര്‍കോട് (www.evisionnews.in): വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹം വളര്‍ത്തുന്നതിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കാനും പാക്കിസ്താനെതിരായ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികനും തളങ്കര തെരുവത്ത് സ്വദേശിയുമായ ലെഫ്. മുഹമ്മദ് ഹാഷിമിന്റെ പേരിലുള്ള പുരസ്‌കാരം നല്‍കാനും തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന യോഗം തീരുമാനിച്ചു. ജനുവരി 26ന് റിപ്പബ്ലിക് ഡേയോട് അനുബന്ധിച്ചായിരിക്കും മത്സരം സംഘടിപ്പിക്കുക. ഈ മാസം 16ന് കെ.എം. അഹ്മദ് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കാനും തീരുമാനിച്ചു. പി.എം മുഹ്‌യിദ്ദീന്‍ മാസ്റ്റര്‍, കൊപ്പല്‍ അബ്ദുല്ല എന്നിവരെ യോഗം അനുസ്മരിച്ചു.

പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല കൊപ്പല്‍ അബ്ദുല്ല അനുസ്മരണ പ്രഭാഷണവും കവി പി.എസ്. ഹമീദ് മുഹ്‌യിദ്ദീന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. കെ.എ.എം. ബഷീര്‍ വോളിബോള്‍, കെ.എം. അബ്ദുല്‍ റഹ്മാന്‍, സി.എല്‍ ഹമീദ്, എരിയാല്‍ ഷരീഫ്, കെ.എം ബഷീര്‍, ടി.എ മുഹമ്മദലി ബഷീര്‍, കെ.എച്ച് അഷ്‌റഫ്, പി.കെ. സത്താര്‍, ഉസ്മാന്‍ കടവത്ത്, കെ.എം. ഹാരിസ്, സിദ്ദിഖ് ചക്കര, എന്‍.എം സുബൈര്‍, ഷംസുദ്ദീന്‍ തായല്‍, അബ്ദുല്‍ കരിം ടി.എം, കെ.എച്ച് അബ്ദുല്‍ ബഷീര്‍, എം. ഖമറുദ്ദീന്‍, കെ. അബൂബക്കര്‍ അബ്‌കോ, പി.എ മുസ്താഖ്, ഗഫൂര്‍ തളങ്കര, നൗഫല്‍ തായല്‍ സംസാരിച്ചു. അബ്ദുല്‍ റഹ്മാന്‍ ബാങ്കോട് നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad