Type Here to Get Search Results !

Bottom Ad

ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച വീട്ടമ്മയെ തള്ളിയിട്ട് കൈയൊടിച്ചു


കാസര്‍കോട് (www.evisionnews.in): ഭര്‍ത്താവിനെ ഒരു സംഘം മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വീട്ടമ്മയെ തള്ളിയിട്ട് കൈയൊടിച്ചതായി പരാതി. 

ഉളിയത്തടുക്ക ശക്തി നഗറിലെ പ്രീതാനന്ദന്റെ ഭാര്യയും ഐ.എ.ഡി. ജീവനക്കാരിയുമായ സുജാത(43)യുടെ കൈയാണ് ഒടിഞ്ഞത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്നലെ രാത്രി ഉളിയത്തടുക്കയില്‍ വെച്ച് പ്രീതാനന്ദനെ ഒരു സംഘം മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോഴാണ് സുജാതയെ തള്ളിയിട്ടത്. മകനും സുഹൃത്തും തമ്മിലുള്ള പ്രശ്‌നമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad