Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ കോമ്പൗണ്ടില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി: ഏഴു പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട് (www.evisionnews.in): സ്‌കൂള്‍ കോമ്പൗണ്ടില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പ്ലസ്ടു വിദ്യാര്‍ത്ഥിയും പുല്ലൂരിലെ രാഹുല്‍ രാജ് (17), പത്താംക്ലാസ് വിദ്യാര്‍ത്ഥി കുശാല്‍ നഗര്‍ റഷീദ ക്വാര്‍ട്ടേഴ്സിലെ മുഹമ്മദ് റമീസ് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാഹുല്‍ രാജിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും റമീസിനെ കാഞ്ഞങ്ങാട് കേരളാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഹോസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട ശേഷം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. രാഹുല്‍ രാജിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നതിന് വിദ്യാര്‍ത്ഥികളായ ലത്തീഫ്, നൗഷാദ്, മുഫൈദ്, റൈസ് എന്നിവര്‍ക്കെതിരെയും മുഹമ്മദ് റമീസിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് കിഷോര്‍, അഭിജിത്ത്, ഹരി എന്നിവര്‍ക്കെതിരെയും ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad