Type Here to Get Search Results !

Bottom Ad

120 കുപ്പി മദ്യവുമായി സ്ത്രീയടക്കം രണ്ട് പേര്‍ അറസ്റ്റില്‍


കുമ്പള (www.evisionnews.in): 120 കുപ്പി കര്‍ണ്ണാടക മദ്യവുമായി സ്ത്രീയടക്കം രണ്ട് പേരെ കുമ്പള എക്‌സൈസ് അറസ്റ്റ് ചെയ്തു. മിയാപ്പദവ് ബാളിയൂരിലെ ലില്ലി അല്‍ബുക്കര്‍ക്ക്(48), പെര്‍മുദെ എടക്കാനയിലെ രാജഗോപാല്‍(32) എന്നിവരാണ് അറസ്റ്റിലായത്. കര്‍ണ്ണാടകയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ വരുന്നതിനിടെയാണ് ബാഗില്‍ സൂക്ഷിച്ച 80 കുപ്പി മദ്യവുമായി ലില്ലി അറസ്റ്റിലായത്. രാജഗോപാലിനെ 40 കുപ്പി മദ്യം വില്‍പ്പനക്ക് കൊണ്ടു പോകുന്നതിനിടെ പെര്‍മുദയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍മാരായ ഗോപാലകൃഷ്ണന്‍, പി.ജെ റോബിന്‍ബാബു എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad