Type Here to Get Search Results !

Bottom Ad

കരിങ്കല്‍ പൊടി വിതറി ടിപ്പറില്‍ മണല്‍ കടത്ത്; ബേക്കൂര്‍ സ്വദേശി അറസ്റ്റില്‍


ബദിയടുക്ക (www.evisionnews.in): കരിങ്കല്ല് പൊടിയെന്ന വ്യാജേന ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ ബദിയടുക്ക പൊലീസ് പിടിച്ചു. ലോറിയുടെ മുക്കാല്‍ ഭാഗവും മണല്‍ നിറച്ച ശേഷം മുകളില്‍ കരിങ്കല്ല് പൊടി വിതറിയായിരുന്നു ചെക്ക് പോസ്റ്റ് അധികൃതരെയും പൊലീസിനെയും കബളിപ്പിക്കാന്‍ ശ്രമിച്ചത്. 

ലോറി ഡ്രൈവര്‍ ഉപ്പള ബേക്കൂരിലെ അബ്ബാസാ(46)ണ് അറസ്റ്റിലായത്. കര്‍ണ്ണാടക ബി.സി റോഡ് നെല്‍ക്കാറില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് കടത്തുന്നതിനിടെയാണ് മണല്‍ കടത്ത് പിടിച്ചത്. കരിങ്കല്ല് പൊടിയാണെന്ന് കരുതി പെര്‍ള ചെക്ക് പോസ്റ്റ് അധികൃതര്‍ 1160 രൂപ നികുതി വാങ്ങിച്ചിരുന്നു. എന്നാല്‍ പിന്നീട് സംശയം തോന്നി ബദിയടുക്ക പൊലീസ് പിന്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ലോറിയുടെ അടിഭാഗത്ത് മണല്‍ കണ്ടെത്തിയത്. ഇതേ രീതിയില്‍ മുമ്പും മണല്‍ കടത്തിയതായി സംശയിക്കുന്നു. 

സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഫിലിപ് തോമസ്, മനു എന്നിവര്‍ ബൈക്കില്‍ പിന്തുടര്‍ന്നാണ് മണല്‍ കടത്ത് പിടിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad