Type Here to Get Search Results !

Bottom Ad

മൂന്നു ദിവസത്തിനുള്ളില്‍ 500 കോടിയുടെ നിക്ഷേപം: അമിത്ഷായുടെ നേതൃത്വത്തിലുള്ള ബാങ്കില്‍ ഇന്‍കംടാക്‌സ് റെയ്ഡ്


അഹമ്മദാബാദ് (www.evisionnews.in): കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തുടര്‍ന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള അഹമ്മദാബാദ് ജില്ലാ സഹകരണബാങ്കില്‍ ഇന്‍കംടാക്‌സ് റെയ്ഡ്. നോട്ട് നിരോധനം പ്രഖ്യാപിച്ച് മുന്നു ദിവസത്തിനുള്ളില്‍ 500 കോടിയോളം രൂപയുടെ നിക്ഷേപമാണ് ബാങ്കിലെത്തിയത്. 190 ശാഖകളുള്ള ബാങ്കിന്റെ ആശ്രാമം റോഡിലെ ഹെഡ്ക്വാര്‍ട്ടേഴ്സ് ശാഖയിലാണ് ഇത്രയും നിക്ഷേപമെത്തിയത്. 

ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് അമിത് ഷാ. നോട്ട് നിരോധന പ്രഖ്യാപനം വന്ന നവംബര്‍ എട്ടിന് ഇവിടെ വലിയ തുകയുടെ നിക്ഷേപം നടന്നതായി ആദായനികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് ബാങ്കില്‍ പരിശോധന നടത്തുന്നത്. 85 ശതമാനം ചെറുകിട കച്ചവടക്കാരും കൃഷിക്കാരും നിക്ഷേപകരായിട്ടുള്ള ബാങ്കില്‍ എങ്ങനെയാണ് ഇത്രവലിയ തുകയുടെ നിക്ഷേപം നടന്നതെന്നാണ് അന്വേഷിക്കുന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളളവ പരിശോധിക്കുകയും ചെയ്തു. നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സഹകരണ ബാങ്കുകളെ ഇടപാടുകളില്‍ നിന്നും വിലക്കിയ കാലയളവില്‍ ഗുജറാത്തിലെ 18 ജില്ലാ ബാങ്കുകളിലും അതിന്റെ ആയിരത്തിലേറെ വരുന്ന ശാഖകളിലുമായി വലിയ നിക്ഷേപമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad