കാസര്‍കോട് (www.evisionnews.in): അല്‍ റാസി കോളജ് ഓഫ് പരമെഡിക്കല്‍ സയന്‍സ് യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ മനുഷ്യവകാശദിന റാലി നടത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ബിഗ് ബസാറിന് സമീപത്ത് നിന്നാരംഭിച്ച റാലി പുതിയ ബസ് സ്റ്റാന്റ് വഴി ഒപ്പുമരച്ചുവട്ടില്‍ സമാപിച്ചു. തുടര്‍ന്ന് കോളജില്‍ നടന്ന ക്ലാസ് സംസ്ഥാന യുവജന ക്ഷേമ കോ-ഓര്‍ഡിനേറ്റര്‍ എം.എ നജീബ് മുഖ്യാതിഥിയായിരുന്നു. യൂണിയന്‍ സെക്രട്ടറി താജുദ്ദീന്‍ പാണലം സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ അനീസ് ബെദിര, റഫീഖ് വിദ്യാനഗര്‍, അധ്യാപകരായ നഫീസത്ത് റുക്‌സാന, ധന്യശ്രീ സംസാരിച്ചു.
Post a Comment
0 Comments