Type Here to Get Search Results !

Bottom Ad

തിയേറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കട്ടെ, ഇഷ്ടമുള്ളവര്‍ എഴുന്നേറ്റാല്‍ മതി - മന്ത്രി എ കെ ബാലന്‍













തിരുവനന്തപുരം:(www.evisionnews.in) എല്ലാ തിയറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനു മുന്‍പു ദേശീയ ഗാനം കേള്‍പ്പിക്കാമെന്നു മന്ത്രി എ.കെ.ബാലന്‍. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടും. കോടതി നിര്‍ദേശത്തെ സംശയത്തോടെ നോക്കേണ്ടതില്ല. ഇഷ്ടമുള്ളവര്‍ മാത്രം എഴുന്നേറ്റു നിന്നാല്‍ മതിയെന്നും മന്ത്രി വിശദമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

അതേസമയം, തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലെ എല്ലാ പ്രദര്‍ശനങ്ങള്‍ക്ക് മുന്‍പും ദേശീയഗാനം ആലപിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. ഇതിന് ഇളവുകിട്ടാന്‍ നിയമവിദഗ്ധരുമായി ആലോചിക്കും. സുപ്രീം കോടതി വിധിമാനിച്ച് ഒരോപ്രദര്‍ശനത്തിന് മുമ്പും ദേശീയഗാനം ആലപിക്കണം എന്നാണ്. ഇത് തീയറ്റുകളുടെ ചുമതലയാണ്. ഒരേ കാണികള്‍ തന്നെയാണ് തീയറ്ററുകളില്‍ എത്തുന്നത് എന്നതിനാല്‍ ദേശീയഗാനാലാപനം ദിവസത്തില്‍ രണ്ടുതവണയാക്കാനാകുമോയെന്നാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ജഡ്ജിമാരായ ദീപക് മിശ്ര, അമിതാവ റോയ് എന്നിവരുടെ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് വന്നത്. നിര്‍ദേശം നടപ്പാക്കാന്‍ 10 ദിവസമാണ് അനുവദിച്ചിട്ടുള്ളത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad