ന്യൂഡല്‍ഹി/പനാജി (www.evisionnews.in): ഡല്‍ഹിയിലും ഗോവയിലും ഇന്നുണ്ടാകുമായിരുന്ന രണ്ട് വന്‍ വിമാനദുരന്തങ്ങള്‍ തലനാരിഴയ്ക്ക് ഒഴിവായി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങള്‍ റണ്‍വേയില്‍ മുഖാമുഖം വരികയായിരുന്നു. ലക്നൗവില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനം ലാന്റ് ചെയ്തതിനുപിന്നാലെ സ്പൈസ് ജെറ്റ് പറന്നുയരാനായി റണ്‍വേയിലേക്ക് എത്തുകയായിരുന്നു. പൈലറ്റ്മാരുടെ സമയോചിത ഇടപെടല്‍ മൂലമാണ് ദുരന്തം വഴിമാറിയത്. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു.
ഗോവയിലും ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഗോവയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വെയ്സിന്റെ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി മണ്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. 15 പേര്‍ക്ക് പരിക്കേറ്റു. വിമാനത്തിന് കേടുപാട് സംഭവിച്ചു. ഗോവയിലെ ഡാംബോലിം വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ റണ്‍വെയില്‍ നിന്ന് തെന്നിമാറിയ വിമാനം 360 ഡിഗ്രി കറങ്ങിത്തിരിഞ്ഞാണ് നിന്നത്. ദുബായില്‍ നിന്ന് ഗോവയില്‍ ഇറങ്ങിയതായിരുന്നു വിമാനം. 154 യാത്രക്കാരും 7 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താല്‍ക്കാലികമായി അടച്ച വിമാനത്താവളം രാവിലെ ഒമ്പതരയോടെ വിമാനം റണ്‍വെയില്‍ നിന്ന് മാറ്റിയതോടെ തുറന്നു. അപകടത്തെ തുടര്‍ന്ന് പല വിമാനങ്ങളും വൈകി. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അപകടത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
keywords:national-two-aircraft-come-face-to-face-in-newdelhi-and-flight-mishap-in-goa
Post a Comment
0 Comments