Type Here to Get Search Results !

Bottom Ad

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്; കുഞ്ഞിന്റെ നില ഗുരുതരം


പാലക്കുന്ന് (www.evisionnews.in): ആള്‍ട്ടോ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. കോട്ടിക്കുളം പെട്രോള്‍ ബങ്കിന് സമീപത്തെ പൊന്നക്കായ റൈസ് മില്‍ ഉടമ കെ.എ സിദ്ദീഖ് (45), ഭാര്യ ഫൗസിയ (35), മകന്‍ മിസ്ബാന്‍ (മൂന്നര), സിദ്ദീഖിന്റെ അമ്മാവന്‍ കോട്ടിക്കുളത്തെ സി.കെ അബ്ദുല്‍റഹ്മാന്‍ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മിസ്ബാന്റെ നിലഗുരുതരമാണ്. മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന അബ്ദുല്‍റഹ്മാന്റെ ഭാര്യ സാഹിന (50), സിദ്ദീഖിന്റെയും ഫൗസിയയുടേയും മൂത്ത മകന്‍ സമാസ് (എട്ട്) എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് പാലക്കുന്നില്‍ വെച്ചാണ് അപകടം. മുണ്ട്യത്തടുക്കയില്‍ സ്വലാത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. അപകടത്തില്‍പെട്ടവരെ ഉടന്‍ നാട്ടുകാര്‍ ആസ്പത്രിയില്‍ എത്തിച്ചു. കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad