Type Here to Get Search Results !

Bottom Ad

ഹര്‍ത്താല്‍ ദിനത്തില്‍ വാഹനമോടിച്ചവര്‍ക്ക് മധുരം നല്‍കി യുവമോര്‍ച്ച

കാസര്‍കോട് (www.evisionnews.in): കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ സി.പി.എം നടത്തുന്ന ഹര്‍ത്താല്‍ ദിനത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കിയ ജനങ്ങള്‍ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മധുരം നല്‍കി സ്വികരിച്ചു. കാസര്‍കോട് നഗരത്തിലാണ് മധുര പലഹാരം വിതരണം ചെയ്തത്. മോദി ജിയുടെ തിരുമാനത്തെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ബി.ജെ.പി സംസ്ഥാന സമിതിയംഗം രവിശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്‍ സുനില്‍, സംസ്ഥാന സെക്രട്ടറി എ.പി ഹരിഷ്, ജില്ലാ ട്രഷറര്‍ ജെ കീര്‍ത്തന്‍, സജിത്ത് വിദ്യാനഗര്‍, ജെ.പി ജ്യോതിഷ്, സുവിത്ത് കുമാര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad