Type Here to Get Search Results !

Bottom Ad

മൊഗ്രാൽ പുത്തൂർ കേരള ഗ്രാമീൺ ബാങ്കിന് മുന്നിൽ യൂത്ത് ലീഗ് ധർണ്ണ 29 ന്


മൊഗ്രാൽ പുത്തൂർ :(www.evisionnews.in) നോട്ട് അസാധുവാക്കലിനെ തുടർന്ന് മൊഗ്രാൽ പുത്തൂർ ഗ്രാമീൺ ബാങ്കിൽ പണം നിക്ഷേപിച്ചവർ ദുരിതത്തിൽ. ഒരാഴ്ചയോളമായി   ഇടപാടുകാർ ബാങ്കിൽ കയറിയിറങ്ങുന്നുവെങ്കിലും പണം കിട്ടാതെ നിരാശരായി മടങ്ങുകയാണ്.ക്ഷേമ പെൻഷൻ  കിട്ടിയവരും തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരടക്കമുള്ള സാധാരണക്കാരാണ് ഈ ബാങ്കിനെ ആശ്രയിക്കുന്നത്.ചികിത്സക്ക് പോകാൻ പോലും പണം കിട്ടാതെ ജനം പ്രയാസപ്പെടുന്നത് ശ്രദ്ധയിൽ  പെട്ടതിനെ തുടർന്നാണ് പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്തെത്തിയത്. ഇടപാടിന് പണമില്ലെന്ന് പറഞ്ഞ് നിരന്തരമായി ജനങ്ങളെ മടക്കിയയക്കുന്ന നടപടി പ്രതിഷേധാർഹമാണെന്ന്  യൂത്ത് ലീഗ്  നേതാക്കൾ പറഞ്ഞു.പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 29 ന് രാവിലെ 10 മണിക്ക് മൊഗ്രാൽ പുത്തൂർ കേരള ഗ്രാമീൺ ബാങ്കിന് മുന്നിൽ   യൂത്ത് ലീഗ്  ധർണ്ണ നടത്തും. യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ  പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്.എല്ലാവരും പങ്കെടുത്ത് പ്രതിഷേധ സമരം വിജയിപ്പിക്കണമെന്ന്  ജന. സെക്രട്ടറി മുജീബ് കമ്പാർ അറിയിച്ചു.



keywords-muslim youth legue-mogral puthur-dharna 

Post a Comment

0 Comments

Top Post Ad

Below Post Ad