Type Here to Get Search Results !

Bottom Ad

മല്ലം കോളംകോട് വി.സി.ബി പ്രവൃത്തി ഉദ്ഘാടനം ചെയ്തു


മുളിയാർ:(www.evisionnews.in) കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി 89 ലക്ഷം രൂപ ചിലവിൽ മല്ലംവാർഡിലെ കോളംകോടിൽ മൈനർ ഇരിഗേഷൻ വകുപ്പ് മുഖേന നിർമ്മിക്കുന്ന വി.സി.ബി.യുടെ പ്രവൃത്തി ഉൽഘാടനം കെ.കുഞ്ഞിരാമൻ എം.എൽ.എ.നിർവ്വഹിച്ചു. മുളിയാർഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതാ ഗോപാലൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.പി.ഉഷ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ശ്രീധരൻ, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസ മുഹമ്മദ്കുഞ്ഞി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല അസ്ലംകുഞ്ചാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആസിയ ഹമീദ്‌ ,ഗണേശൻ, പി.ബാലകൃഷ്ണൻ, പി.വി. മിനി, ശോഭപയോലം, എം.മാധവൻ, എ.നസീമ, വിവിധ പാർട്ടി നേതാക്കളായ എ.ബി.ശാഫി, മധു കോടി, എം.ജി.മണിയാണി,രാജൻ ബേപ്പ്, ഷെരീഫ് കൊടവഞ്ചി, എം.ഐ.അസിസ്റ്റന്റ് എഞ്ചിനിയർ അനൂപ് പ്രസംഗിച്ചു. മൈനർ ഇരിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പി.ടി. സഞ്ജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് സ്വാഗതവും മുഹമ്മദലി മുണ്ടപ്പള്ളം നന്ദിയും പറഞ്ഞു.




keywords-muliyar-kolamkod-vcb inaugration-k kunhiraman mla

Post a Comment

0 Comments

Top Post Ad

Below Post Ad