ഉദുമ (www.evisionnes.in): ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 145 പോയന്റ നേടി ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചാമ്പ്യന്മാരായി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 148 പോയന്റ് നേടിയ വെള്ളിക്കോത്ത് പി സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് ചാമ്പ്യന്മാര്‍. യു.പി വിഭാഗത്തില്‍ 67 പോയന്റ് നേടിയ കൂട്ടക്കനി ഗവ. യു.പി സ്‌ക്കുളും എല്‍.പി വിഭാഗത്തില്‍ 51 പോയന്റ് നേടി ഉദുമ പടിഞ്ഞാര്‍ അംബിക എ.എല്‍.പി സ്‌കൂളും ഒന്നാമതായി. അറബിക് സാഹിത്യോത്സവത്തില്‍ എച്ച്.എസ് വിഭാഗത്തില്‍ പള്ളിക്കര ഇസ്്‌ലാമിക് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി ഒന്നാമത്തെത്തി.
ഹയര്‍ സെക്കണ്ടറിയില്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ അജാനൂര്‍ ഇഖ്ബാല്‍ എച്ച്.എസ്.എസ്, പെരിയ ജി .എച്ച്.എസ്.എസിനുമാണ്. സമാപന സമ്മേളനം കാഞ്ഞങ്ങാട് സബ് കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സംഘാടക വര്‍ക്കിംഗ് ചെയര്‍മാന്‍ അഹമ്മദ് കിര്‍മ്മാനി സ്വാഗതം പറഞ്ഞു. ഓവറോള്‍ വിജയികള്‍ക്ക് മൃണ്‍മയി ജോഷി, എ.ഇ.ഒ കെ ശ്രീധരന്‍ ട്രോഫികള്‍ സമ്മാനിച്ചു.
Post a Comment
0 Comments