കാസര്‍കോട്(www.evisionnews.in): പിഞ്ചു കുഞ്ഞുങ്ങളെ ഉപയോഗിച്ച് ട്രെയിനില്‍ ഭിക്ഷാടനം നടത്തുന്നതിനിടയില്‍ പിടിയിലായ നാല് കര്‍ണ്ണാടക സ്വദേശിനികളായ സ്ത്രീകളെ കോടതി റിമാന്റ് ചെയ്തു.
വ്യാഴാഴ്ച്ച ഉച്ചക്ക് കോയമ്പത്തൂര്‍ മംഗഌരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്സില്‍ നിന്നുമാണ് കാസര്‍കോട് റെയില്‍വെ പൊലീസും ആര്‍ പി എഫും ചേര്‍ന്ന് ഭിക്ഷാടന സംഘത്തെ പിടികൂടിയത്.
കര്‍ണ്ണാടക, ഷിമോഗ സ്വദേശിനികളായ ലക്ഷ്മി(25), നേത്രാവതി(22), തിര്‍ഫി, കാര്‍വാര്‍ സ്വദേശിനികളായ കവിത(20), ആശ(22) എന്നിവരെയാണ് രണ്ട്, ഒന്നര, നാല് മാസം എന്നീ പ്രായമുള്ള കുട്ടികളുമായി പൊലീസ് പിടികൂടിയത്.ട്രയിനുകളില്‍ രാപകലെന്നില്ലാതെ യാചകരുടെ ശല്ല്യം രൂക്ഷമായ സാഹചര്യത്തിലാണ് റെയില്‍വെ പൊലീസും ആര്‍ പി എഫും ചേര്‍ന്ന് പരിശോധന നടത്തിയത്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകളാണ് ഏറെയും യാചക സംഘത്തിലുള്ളത്. ട്രയിനുകള്‍ കേന്ദ്രീകരിച്ച് വന്‍ ഭിക്ഷാടന മാഫിയാസംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. വിവിധ സ്ഥലങ്ങളില്‍ നിന്നും തട്ടികൊണ്ടുവരുന്ന കുട്ടികളെയും മറ്റും നാടോടി സ്ത്രീകള്‍ക്ക് കൈമാറിയാണത്രേ ഭിക്ഷാടന മാഫിയ തഴച്ചു വളരുന്നത്. കാസര്‍കോട് റെയില്‍വെ പൊലീസ് എസ് ഐ വിജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍ പ്രതാപ്, ആര്‍ പി എഫ് സേനാംഗങ്ങളായ ചിത്രരാജ,് രമേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭിക്ഷാടന സംഘത്തെ പിടികൂടിയത്. ഹൊസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഭിക്ഷാടക സംഘത്തെ റിമാന്റ് ചെയ്ത് സബ് ജയിലിലാക്കി. കൈക്കുഞ്ഞുങ്ങളായതിനാല്‍ ഇവരെയും, പിടിയിലായ സ്ത്രീകള്‍ക്കൊപ്പം വിട്ടു. അതേ സമയം കുട്ടികള്‍ ഈ സ്ത്രീകളുടേതാണോ എന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് ഇതേ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി.
keywords:traine-beggar-arrest-karnataka
Post a Comment
0 Comments