Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ ഭര്‍തൃമതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍


കാസര്‍കോട് (www.evisionnews.in): ബദിയടുക്കയില്‍ ഭര്‍തൃമതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക കാടമനയിലെ അബൂബക്കറിന്റെ ഭാര്യ റംലത്തി (30)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി റംലത്തിന്റെ ബന്ധുക്കള്‍ പറയുന്നു. 

ചിക്മംഗളൂര്‍ സ്വദേശിനിയായ റംലത്ത് 14 വര്‍ഷം മുമ്പാണ് കാടമനയിലെ അബൂബക്കറുമായി വിവാഹിതരായത്. അബൂബക്കര്‍ പഴയ ബസ് സ്റ്റാന്റില്‍ ഫൂട്പാത്ത് കച്ചവടം നടത്തി വരികയായിരുന്നു. രാവിലെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ഓട്ടം വന്നപ്പോഴാണ് റംലത്തിന് സുഖമില്ലെന്നും ആസ്പത്രിയില്‍ കൊണ്ടു വന്നിട്ടുണ്ടെന്നും പറഞ്ഞ് സഹോദരന്‍ ഖാദറിന് ഫോണ്‍ സന്ദേശം കിട്ടുന്നത്. തുടര്‍ന്ന് ഖാദര്‍ ആശുപത്രിയിലെത്തിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. 

റംലത്തിന്റെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പിതാവ് ഹംസ നേരത്തെ മരിച്ചിരുന്നു. മാതാവ്: നഫീസ. അജ്മല്‍(14), ഹബീബ (10), അഫ്സല്‍ (എട്ട്) മക്കളാണ്. 20 വര്‍ഷം മുമ്പാണ് റംലത്തും കുടുംബവും ചിക്മംഗളൂരുവില്‍ നിന്ന് പിലാങ്കട്ടയിലേക്ക് കുടിയേറിയത്.


Keywords: Kasaragod-news-hospital-suicide-death


Post a Comment

0 Comments

Top Post Ad

Below Post Ad