Type Here to Get Search Results !

Bottom Ad

പരീക്ഷാ ഫീസടക്കാന്‍ പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല; വിദ്യാര്‍ത്ഥി കെട്ടിത്തൂങ്ങി ജീവനൊടുക്കി


ബന്‍ഡ(യുപി) (www.evisionnews.in): ബാങ്കിന് മുന്നില്‍ ദിവസങ്ങളോളം ക്യൂ നിന്നിട്ടും പരീക്ഷാ ഫീസടയ്ക്കാന്‍ പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബന്‍ഡയ്ക്കടുത്ത് മാവായ് ബുസുര്‍ഗ് ഗ്രാമത്തിലെ സുരേഷ് എന്ന യുവാവാണ് അമ്മയുടെ സാരി ഉപയോഗിച്ച് വീട്ടില്‍ തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച ബാങ്കില്‍ നിന്നു മടങ്ങിവന്നതിനുശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. പഞ്ചെനി ഡിഗ്രി കോളജിലെ രണ്ടാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിയായിരുന്ന സുരേഷിന് ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ബുധനാഴ്ചയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ഫീസിനുള്ള പണം പിന്‍വലിക്കാന്‍ സുരേഷ് ബാങ്കിനു മുന്നില്‍ ക്യൂ നിന്നിരുന്നു. എന്നാല്‍ ഇയാള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.

keywords:national-up-banda-college-student-suicided

Tags

Post a Comment

0 Comments

Top Post Ad

Below Post Ad