Type Here to Get Search Results !

Bottom Ad

ചെമ്മനാട്ട് ഭര്‍തൃമതിയെ വെടിയുതിര്‍ത്ത് പരിക്കേല്‍പ്പിച്ച കാമുകന്‍ കര്‍ണാടക ഹുന്‍സൂരില്‍ തൂങ്ങി മരിച്ചു


കാസര്‍കോട് (www.evisionnews.in): ചെമ്മനാട് കപ്പണടുക്കത്ത് ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിക്ക് നേരെ കാമുകന്‍ വെടിവച്ച് പരിക്കേല്‍പ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ചെമ്മനാട് കപ്പണടുക്കത്തെ അലിയുടെ മകളും കര്‍ണാടകയിലെ സ്വദേശി ലേഖ് റഹ്മാന്റെ ഭാര്യയുമായ ഖമറുന്നിസ (30) എന്ന യുവതിക്കാണ് വെടിയേറ്റത്. ഇവരെ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ വീട്ടില്‍ എല്‍ കെ ജിയിലും യു കെ ജിയിലും പഠിക്കുന്ന രണ്ടു കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

യുവതിയുമായി ബന്ധമുള്ള മൈസൂര്‍ ഹുന്‍സൂര്‍ സ്വദേശി തൗസീഫ് എന്നയാളാണ് വെടിവെച്ചതെന്ന് മൊഴിനല്‍കിയതായി വിദ്യാനഗര്‍ പോലീസ് ഇ-വിഷനോട് പറഞ്ഞു. 

അതിനിടെ തൗസീഫ് സ്വദേശമായ ഹുന്‍സൂരിലെത്തി വീടിന് സമീപത്തെ മരത്തില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ഒറ്റപ്പെട്ടു കിടക്കുന്ന വീട്ടില്‍ നടന്ന വെടിവെപ്പു സംഭവം പുറംലോകം ആരും അറിഞ്ഞിരുന്നില്ല. പരിസരവാസികളാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഖമറുന്നിസയുടെ മൊഴിയെടുക്കാന്‍ വിദ്യാനഗറിലെ പോലീസ് മംഗളൂരുവിലേക്ക് പോയി. വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

keywords:kasaragod-chemmanad-housewife-injured-firing




Post a Comment

0 Comments

Top Post Ad

Below Post Ad