സംസ്ഥാന ശാസ്ത്രമേളയിൽ അഫ്‌നാൻ അബ്ദുല്ലയ്ക്കും, ഫുസൈലയ്ക്കും എ ഗ്രേഡ്
evisionnews14:20:000
Top Post Ad
കാസർകോട് (www.evisionnews.in):സംസ്ഥാന ശാസ്ത്രമേളയിൽ ഹയർ സെക്കന്ററി വിഭാഗം സ്റ്റിൽ മോഡലിൽ ചെമ്മനാട് ഹയർ സെക്കന്ററി സ്കൂൾ വിദ്യാര്ഥിനികളായ നഫീസ അഫ്‌നാൻ അബ്ദുള്ളയ്ക്കും, ഹലീമത് അത്ഹറ ഫുസൈലയ്ക്കും എ ഗ്രേഡ് ലഭിച്ചു. ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ജില്ലാതല ശാസ്ത്ര- പ്രവർത്തി പരിചയ മേളയിൽ ഇരുവരും ഒന്നാം സ്ഥാനം നേടിയിരുന്നു. അഫ്‌നാൻ അബ്ദുല്ല തളങ്കര പടിഞ്ഞാറിലെ അബ്ദുല്ല കുഞ്ഞിയുടെയും ആരിഫയുടെയും മകളും ഫുസൈല നെല്ലിക്കുന്നിലെ അബ്ബാസലിയുടെയും ഫർഹാനയുടെയും മകളുമാണ്.