തിരൂരങ്ങാടി (www.evisionnews.in): തിരൂരങ്ങാടിയില്‍ യുവാവിന്റെ മൃതദേഹം വെട്ടേറ്റനിലയില്‍ കണ്ടെത്തി. കൊടിഞ്ഞി സ്വദേശി ഫൈസലാ (30)ണ് മരിച്ചത്. തിരൂരങ്ങാടി ഫാറൂഖ് നഗറിലാണ് യുവാവിന്റെ മൃതദേഹം വെട്ടേറ്റനിലയില്‍ കണ്ടെത്തിയത്.
പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ശരീരമാസകലം നിരവധി വെട്ടുകളുണ്ട്. മുഖം വെട്ടേറ്റ് തിരിച്ചറിയാനാകാത്ത നിലയിലാണ്.
കൊടിഞ്ഞി പുല്ലാണി അനന്തകൃഷ്ണന് നായരുടെ മകനായ അനില്‍കുമാര്‍ എന്ന ഫൈസല്‍ ഒരു വര്‍ഷം മുമ്പ് റിയാദില്‍ വച്ചാണ് ഇസ്ലാം മതം സ്വീകരിച്ചത്. ആറു മാസം മുമ്പ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ ഫൈസല്‍ ഞായറാഴ്ച തിരിച്ചുപോകാനിരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൊലക്ക് പിന്നില്‍ ആരെന്ന് പോലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല. യുവാവ് നേരത്തെ ഹിന്ദുവായിരുന്നു. ഇതിന്റെ പേരില്‍ ഫൈസലിനെതിരെ ഭീഷണികളുമുണ്ടായിരുന്നു. ഫൈസലിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.
Post a Comment
0 Comments