തിരുവനന്തപുരം:(www.evisionnews.in) ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് എട്ട് മുതൽ 27 വരെ നടത്താൻ അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിൽ തീരുമാനമായി. നേരത്തെ എട്ടിന് ആരംഭിച്ച് 23ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം.
മാർച്ച് 16ന് നടത്താനിരുന്ന സോഷ്യൽ സയൻസ് പരീക്ഷ 27ലേക്ക് മാറ്റി പകരം ഫിസിക്സ് പരീക്ഷയാക്കിയിട്ടുണ്ട്. ഫിസിക്സ് പരീക്ഷ നിശ്ചയിച്ചിരുന്ന 21ന് പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. 14ന് നിശ്ചിയിച്ചിരിക്കുന്ന ഹിന്ദി പരീക്ഷക്ക് ശേഷം 15ന് അവധി ദിനമാണ്.
ഫിസിക്സ് പരീക്ഷക്ക് മുമ്പ് അവധി വേണമെന്ന ആവശ്യം ഉയർന്നതിനാലാണ് ഫിസിക്സ് 16ന് ആക്കിയത്. മാർച്ച് 31ന് സ്കൂൾ അടക്കും. എസ്.എസ്.എൽ.സിക്ക് മുമ്പുള്ള മോഡൽ പരീക്ഷ ഫെബ്രുവരി 13 മുതൽ 21 വരെയും ഐ.ടി പരീക്ഷ ഫെബ്രുവരി 22 മുതൽ മാർച്ച് രണ്ട് വരെയുമാണ്. മാർച്ച് 1, 2, 3, 6, 28, 29, 30 തീയതികളിൽ മറ്റ് ക്ലാസുകളിലെ പരീക്ഷയും നടക്കും.
എസ്.എസ്.എൽ.സി പരീക്ഷാ മേൽനോട്ടത്തിന് ദിവസം ഒരു ഡി.എ പ്രതിഫലം നൽകണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം അംഗീകരിക്കുകയും പത്താം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർ മാത്രമേ എസ്.എസ്.എൽസി മൂല്യനിർണയം നടത്താൻ പാടുള്ളുവെന്നും യോഗത്തിൽ തീരുമാനമെടുത്തു. കറൻസി ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി പരീക്ഷാഫീസ് തുടർന്നും സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പുതിയ ടൈംടേബിൾ
മാർച്ച് 8: മലയാളം, ഒന്നാം ഭാഷ പാർട്ട് വൺ
മാർച്ച് :9 മലയാളം, ഒന്നാം ഭാഷ പാർട്ട് രണ്ട്
മാർച്ച് 13: ഇംഗ്ലീഷ്
മാർച്ച് 14: ഹിന്ദി
മാർച്ച് 16: ഫിസിക്സ്
മാർച്ച് 20: കണക്ക്
മാർച്ച് 22: കെമിസ്ട്രി
മാർച്ച് 23: ബയോളജി
മാർച്ച് 27 സോഷ്യൽ സയൻസ്
പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരീക്ഷാഭവൻ സെക്രട്ടറി കെ.ഐ. ലാൽ, അധ്യാപക നേതാക്കളായ എം. സലാഹുദ്ദീൻ, ആർ. ശരത്ചന്ദ്രൻ നായർ, കെ.സി. ഹരികൃഷ്ണൻ, എ.കെ. സൈനുദ്ദീൻ, കെ.എ. ഇന്ദുലാൽ, എ. മുഹമ്മദ്, ഖാലിദ് കുഞ്ഞ്, റോയ് പി.ജോൺ, തുടങ്ങിയവർ പങ്കെടുത്തു.
keywords-sslc-kerala-examination
keywords-sslc-kerala-examination
Post a Comment
0 Comments