Type Here to Get Search Results !

Bottom Ad

പോലീസിനെ ഭീഷണിപ്പെടുത്തിയ കേസ്: എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് മൂന്ന് മാസം തടവ് ശിക്ഷ

കണ്ണൂര്‍ (www.evisionnews.in): പൊലീസിനെ ഭീഷണിപ്പെടുത്തി പ്രസംഗിച്ച കേസില്‍ തലശേരി എം.എല്‍.എ എ.എന്‍ ഷംസീറിന് തടവ് ശിക്ഷ. കേസില്‍ മൂന്നു മാസത്തെ തടവും 2,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. 

2012ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥികളെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ കളകട്രേറ്റ് മാര്‍ച്ചിനിടെയാണ് വിവാദ പ്രസംഗം. ഞങ്ങളെ തല്ലിയാല്‍ പൊലീസിനെ തിരിച്ച് തല്ലും എന്ന പ്രസംഗത്തിലെ പരാമര്‍ശമാണ് വിവാദമായത്.


keywords:kannur-police-case-shamseer-mla

Post a Comment

0 Comments

Top Post Ad

Below Post Ad