കാഞ്ഞങ്ങാട് (www.evisionnews.in): കുശാല്‍നഗറിലെ ആര്‍.എസ്.എസ് ശാഖാ പരിസരത്ത് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവച്ച മാരകായുധങ്ങള്‍ പോലീസ് പിടികൂടി. വടിവാള്‍, ഇരുമ്പുദണ്ഡ്, കത്തി തുടങ്ങിയ മാരകായുധങ്ങളാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍കുമാര്‍, എ.എസ്.ഐ മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഉച്ചയോടെ നടത്തിയ റെയ്ഡിലാണ് മാരകായുധങ്ങള്‍ പിടിച്ചെടുത്തത്. കാഞ്ഞങ്ങാട് നഗരസഭയിലെ ബി.ജെ.പി വനിതാ കൗണ്‍സിലറുടെ അടുത്ത ബന്ധുവിന്റെ കുശാല്‍ നഗര്‍ കടിക്കാല്‍ റോഡരികിലെ ആളൊഴിഞ്ഞ സ്ഥലത്താണ് ആര്‍.എസ്.എസ് ശാഖ നടത്തുന്നത്. ഇതിനടുത്ത കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍.
കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പത്തുദിവസം ഒളിവില്‍ കഴിഞ്ഞത് കാഞ്ഞങ്ങാട് ഗ്രോടെക് റോഡിലെ ആര്‍എസ്എസ് കാര്യാലയത്തിലായിരുന്നു. പ്രതികള്‍ പിടിയിലായതോടെ റെയ്ഡ് ഭയന്ന് കാര്യാലയത്തിലെ ആയുധശേഖരങ്ങള്‍ ശാഖകളിലേക്ക് മാറ്റിയതാണെന്ന് കരുതുന്നു. ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി.
Keywords; Kasaragod-news-rss-