Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം- കോഴിക്കോട് മലയോര ഹൈവേ അഞ്ചു വര്‍ഷത്തിനകം: ജി സുധാകരന്‍


കാസര്‍കോട് (www.evisionnews.in): മഞ്ചേശ്വരം നന്ദാര പദവ്- കോഴിക്കോട് മലയോര ഹൈവേ അഞ്ച് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പൊതുമരാമത്തു വകുപ്പു മന്ത്രി ജി സുധാകരന്‍. വിദ്യാനഗര്‍ -സീതാംഗോളി റോഡിന്റെ നവീകരണ പ്രവൃത്തി ശനിയാഴ്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്ദാരപദവ്, പൈവളിഗെ, ചേവാര്‍, പെര്‍മുദെ, ഇടിയടുക്ക, മുള്ളേരിയ, പാണ്ടി വഴിയായിരിക്കും മലയോര റോഡ് നിര്‍മിക്കുക. പതിനായിരം കോടി രൂപ ആദ്യ ഘട്ടത്തില്‍ അനുവദിക്കും. തീരദേശ റോഡും ഇതേ മാതൃകയില്‍ യാഥാര്‍ത്ഥ്യമാക്കും- മന്ത്രി പറഞ്ഞു. 

13 വര്‍ഷത്തെ ഗ്യാരന്റിയോടെയാണ് റോഡ് നിര്‍മിക്കുന്നത്.ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡ് നിര്‍മാണം നടത്തുകയെന്നും മന്ത്രി പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ പി ബി അബ്ദുല്‍ റസാഖ്, കെ കുഞ്ഞിരാമന്‍ തുടങ്ങിയവരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad