ജില്ലാ സഹകരണ ബാങ്കുകൾക്കും പ്രാഥമിക സഹകരണ ബാങ്കുകൾക്കും നോട്ടുകൾ മാറ്റിനൽകുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ നിഷേധിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സഹകരണ ബാങ്കുകളെ തകർക്കാനുള്ള ബോധപൂർവമായ നീക്കമാണ് കേന്ദ്രത്തിന്റേതെന്നും ഇതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ആരോപിച്ചിരുന്നു.
സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി എതിർക്കാൻ തയാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ ബാങ്കുകളുടെ പ്രശ്നത്തിൽ എൽഡിഎഫുമായി ചേർന്ന് പ്രക്ഷോഭത്തിന് ആലോചനയുണ്ട്. ബിജെപിയുടെ നീക്കങ്ങളെ ഒറ്റക്കെട്ടായി എതിർക്കും. നോട്ട് പ്രതിസന്ധിയിൽ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണം. ജനങ്ങൾക്ക് ദുരിതം അറിയിക്കാൻ സെക്രട്ടേറിയറ്റിൽ കൺട്രോൾ റൂം തുറക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
keywords:kerala-thiruvananthapuram-reserve-bank-chief-minister-pinaray-struggle
Post a Comment
0 Comments