Type Here to Get Search Results !

Bottom Ad

രാജ്ഭവന്‍ മാര്‍ച്ച്: അഞ്ച് യുഡിഎഫ് എം.എല്‍.എമാര്‍ അറസ്റ്റ് വരിച്ചു

തിരുവനന്തപുരം (www.evisionnews.in): നോട്ട് പിന്വലിക്കല്,സഹകരണ വിഷയത്തില് രാജ്ഭവന് മാര്ച്ച നടത്തിയ യു.ഡി.എഫ് എം.എല്.എ.മാര് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂര് രാധാകൃഷ്ണന് വി.ഡി സതീശന്. എം.കെ. മുനീര് അനൂപ് ജേക്കബ് എന്നീ അഞ്ച് എം.എല്.മാരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്ക്കൊപ്പം പ്രതിഷേധ മാര്ച്ച് നടത്തിയ പ്രവര്ത്തകരേയും അറസ്റ്റ് ചെയ്തു.

നോട്ട് പിന്വലിക്കല് വിഷയത്തില് കേന്ദ്രസര്ക്കാരിനെതിരെ പ്രതിഷേധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് യുഡിഎഫ് രാജ്ഭവന് മാര്ച്ച് നടത്തിയത്. രാജ്ഭവന്റെ മുന്നില് വെച്ച് മാര്ച്ച് തടഞ്ഞ പോലീസ് എം.എല്.എ മാര് ഉള്പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് ചെന്നിത്തല അടക്കമുള്ളവര് അറസ്റ്റ് വരിച്ചത്

Post a Comment

0 Comments

Top Post Ad

Below Post Ad