Type Here to Get Search Results !

Bottom Ad

കുമ്പളയിലെ റഹ്‌മാനിയ്യ അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി അന്തരിച്ചു


കുമ്പള (www.evisionnews.in): റഹ്‌മാനിയ്യ ബുക്ക്‌ സ്റ്റാള്‍ ഉടമയും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സാരഥിയുമായ അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി (68) അന്തരിച്ചു. ഉപ്പള എം.ടി.സി ഹജ്ജ്‌-ഉംറ ഗ്രൂപ്പ്‌ ചീഫ്‌ അമീറും മുഹിമ്മാത്ത്‌ ഉപാദ്ധ്യക്ഷനുമായ സി.അബ്‌ദുല്ല മുസ്ലിയാരുടെ സഹോദരനാണ്‌.

സുന്നി മാനേജ്‌മെന്റ്‌ അസ്സോസിയേഷന്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍, കേരള മുസ്‌ലിം ജമാഅത്ത്‌ കുമ്പള സര്‍ക്കിള്‍ പ്രസിഡന്റ്‌, മൈമൂന്‍ നഗര്‍ മഹല്ല്‌ ട്രഷറര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു. മര്‍കസ്‌, സഅദിയ്യ, മുഹിമ്മാത്ത്‌, മള്‌ഹര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അടുത്ത സഹകാരിയാണ്‌.

1970 ല്‍ തുടങ്ങിയ ബുക്ക്‌ സ്റ്റാള്‍ കുമ്പളയിലെ ആദ്യകാല വ്യാപാര സ്ഥാപനങ്ങളിലൊന്നാണ്‌. നിരവധി ആനുകൂലികങ്ങളുടെ ഏജന്‍സിക്കു പുറമെ ധാരാളം മലയാളം,അറബി മലയാളം വിജ്ഞാന ഗ്രന്ഥങ്ങളുടെ പ്രസിധീകരണവും ഇദ്ദേഹം ഏറ്റെടുത്തിരുന്നു. മുഅല്ലിം ഖത്തീബ്‌ ബ്യൂറോ കൂടിയായിരുന്നു ഒരു കാലത്ത്‌ ഈ ബുക്ക്‌്‌ സ്റ്റാള്‍.

പ്രിന്റിംഗ്‌ ആന്റ്‌ പബ്ലിഷിംഗ്‌ അസോസിയേഷന്റെ ജില്ലാ സാരഥ്യവും വഹിച്ചിട്ടുണ്ട്‌. എസ്‌.വൈ.എസിന്‌ വിവിധ ഘടകങ്ങളിലായി നേതൃത്വം നല്‍കിയ ഹാജി, മൊഗ്രാല്‍ മഹല്ല്‌ കമ്മിറ്റി ട്രഷററായും പ്രവര്‍ത്തിച്ചു. വ്യാപാരി സംഘടനയിലും സജീവമായിരുന്നു. പരേതനായ അബ്‌ദുല്‍ ഖാദിറിന്റെ മകനാണ്‌. ഭാര്യമാര്‍: സക്കീന പൊവ്വല്‍, പരേതയായ ആസ്യമ്മ കൊടിയമ്മ. മക്കള്‍ മുഹമ്മദ്‌ ഇഖ്‌ബാല്‍, അബ്‌ദുല്‍ ഖാദര്‍, ശരീഫ്‌ (ദുബൈ), ഹാഫിസ്‌ രിഫാഇ, ഗസ്സാലി, യാഫിഅ്‌, സിദ്ദീഖ്‌, സുഹ്‌റ, മിസ്‌രിയ്യ,ഹഫ്‌സ,കുബ്‌റ. സി അബ്‌ദുല്ല മുസ്ലിയാര്‍ക്കു പുറമെ പരേതരായ മമ്മു ഹാജി, നഫീസ, ഖദീജ എന്നിവരും സഹോദരങ്ങളാണ്‌.

ഹാജിയുടെ നിര്യാണത്തില്‍ സമസ്‌ത ഉപാധ്യക്ഷന്‍ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, കേരള മുസ്ലിം ജമാഅത്ത്‌ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, സഅദിയ്യ പ്രസിഡന്റ്‌ സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍, മള്‌ഹര്‍ ജനറല്‍ സെക്രട്ടറി സയ്യദ്‌ ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍, എസ്‌.വൈ.എസ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യദ്‌ പി,എസ്‌ ആറ്റക്കോയ തങ്ങള്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി, മുഹിമ്മാത്ത്‌ ജനറല്‍ സെക്രട്ടറി ബി.എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, എസ്‌.എം.എ ജില്ലാ പ്രസിഡന്റ്‌ കാട്ടിപ്പാറ അബ്‌ദുല്‍ ഖാദിര്‍ സഖാഫി, എസ്‌.ജെ.എം ജില്ലാ പ്രസിഡന്റ്‌ അശ്‌റഫ്‌ സഅദി അനുശോചിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad