കാസര്‍കോട്:(www.evisionnews.in) ചന്ദ്രഗിരി ജംക്ഷനില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നടപടികള്‍ തുടങ്ങി.
കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ നിര്‍മാണപ്രവൃത്തിയുടെ ഭാഗമായിട്ടാണ് ജംക്ഷനില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന രണ്ടു വൈദ്യൂത തൂണുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നത്. ഇതിന് വേണ്ടി ശനിയാഴ്ച രാവിലെ മുതല്‍ നഗര മധ്യത്തിലെ വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു.പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു ചന്ദ്രഗിരി ഭാഗത്തേക്ക് ഫ്രീ ലെഫ്റ്റാണെങ്കിലും വാഹനങ്ങള്‍ റോഡിനു വീതിയില്ലാത്തതിനാല്‍ സിഗ്‌നലില്‍ കുടുങ്ങുന്നതു ഗതാഗത തടസ്സത്തിന് ഇടയാക്കുന്നത് ഇവിടെ പതിവാണ്. ചെമ്മനാട് നിന്നുമുള്ള വാഹനഹങ്ങള്‍ക്ക് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് ഫ്രീ ലെഫ്റ്റാണെങ്കിലും ഇവിടെയും വൈദ്യുതി തൂണ്‍ വഴിമുടക്കുകയാണ്.
വൈദ്യുത തൂണുകള്‍ മാറ്റി സമീപത്തെ സ്ഥാപനത്തിന്റെ ബോര്‍ഡ് പൊളിച്ചുനീക്കുന്നതോടെ വാഹനങ്ങള്‍ പോകുന്നതിനു തടസ്സമുണ്ടാവില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.ഇതിന് ശനിയാഴ്ച വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. റോഡ് നവീകരണത്തിന്റെ ഭാഗമായി ജംക്ഷനില്‍ പൂന്തോട്ടവും ഡിവൈഡര്‍ ഉള്‍പ്പെടെ സ്ഥാപിക്കുമെന്ന് കെഎസ്ടിപി അധികൃതര്‍ അറിയിച്ചു.
Post a Comment
0 Comments