Type Here to Get Search Results !

Bottom Ad

കോട്ടച്ചേരിയുടെ മുഖംമാറും: 18 കോടി ചെലവിച്ച് പാര്‍ക്കിംഗ് പ്ലാസയും വ്യാപാര സമുച്ചയവും


കാഞ്ഞങ്ങാട് (www.evisionnews.in): നഗരസഭയുടെ കോട്ടച്ചേരി ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സിനോടനുബന്ധിച്ച് 18 കോടി രൂപ ചെലവില്‍ പാര്‍ക്കിങ് പ്ലാസ കം കൊമേഴ്‌സ്യല്‍ കോംപ്ലക്‌സ് നിര്‍മിക്കുന്നതിനു പ്രാരംഭ നടപടികളാരംഭിച്ചതായി നഗരസഭാധ്യക്ഷന്‍ വി.വി രമേശന്‍. കേരള നഗര ഗ്രാമവികസന കോര്‍പറേഷ (കെയുആര്‍ഡിഎഫ്‌സി)ന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കോര്‍പറേഷന്‍ എംഡി എല്‍.രാജീവന്‍ സ്ഥലം സന്ദര്‍ശിച്ചു. 

നിലവിലെ ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സ് നവീകരിച്ചു സംരക്ഷിച്ച് നഗരസഭയുടെ കൈവശമുള്ള 70 സെന്റ് സ്ഥലത്ത് ഒന്നരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒമ്പതു നിലകളിലായാണു പാര്‍ക്കിംഗ് പ്ലാസ ഉയരുന്നത്. താഴത്തെ നില വാണിജ്യാവശ്യങ്ങള്‍ക്കും മുകളിലുള്ള ഏഴു നിലകള്‍ പാര്‍ക്കിംഗിനും ഒന്‍പതാമത്തെ നില റസ്റ്ററന്റ് കം റിഫ്രഷ്‌മെന്റിനും ഉപയോഗിക്കാവുന്ന വിധത്തിലാണു കെട്ടിടം പൂര്‍ത്തിയാക്കുക.

പാര്‍ക്കിങ് പ്ലാസ ഉയരുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 18 കോടി രൂപയില്‍ പത്തു ശതമാനം മാത്രമാണു നഗരസഭയുടെ വിഹിതം. 90 ശതമാനം തുക കോര്‍പറേഷന്‍ വായ്പയായി ലഭ്യമാക്കും. പാര്‍ക്ക് ചെയ്യുന്നതിനു ഫീസ് ഈടാക്കുന്നതിലൂടെ നഗരസഭയ്ക്ക് വരുമാന മാര്‍ഗവുമാകും പാര്‍ക്കിങ് പ്ലാസ. രണ്ടുവര്‍ഷത്തിനകം കെട്ടിടം പൂര്‍ത്തിയാക്കാനാകുമെന്നും രമേശന്‍ പറഞ്ഞു.


Keywords: Kasaragod-news-marketing-complex-parking-plaza

Post a Comment

0 Comments

Top Post Ad

Below Post Ad