Type Here to Get Search Results !

Bottom Ad

സഹകരണമേഖലയെ തകര്‍ക്കാന്‍ ഒരുമ്പെട്ടവരെ ചെറുക്കണം: മുഖ്യമന്ത്രി


തിരുവനന്തപുരം (www.evisionnews.in): സഹകരണമേഖലയെ ആകെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢലക്ഷ്യവുമായി ഒരുമ്പെട്ടിറങ്ങിയവരെ ഏതു വിധേനയും പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാധാരണക്കാരുടെ ചെറുചെറു നിക്ഷേപങ്ങള്‍ കൂടിചേര്‍ന്നുള്ള സഹകരണ സ്ഥാപനങ്ങളെ കള്ളപ്പണത്തിന്റെ നിക്ഷേപകേന്ദ്രമെന്ന് ആക്ഷേപിക്കുന്നത് ഇവയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. ഇനിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളും നടത്തുന്ന സത്യഗ്രഹ സമരത്തില്‍ സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി. 

സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ യാതൊരു പങ്കാളിത്തവും വഹിക്കാത്തവരാണ് അവിടം കള്ളപണത്തിന്റെ കേന്ദ്രമാണെന്ന് പറയുന്നത് . എന്തൊരസംബന്ധമാണത്. ഈ നാട്ടിലെ സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമാണ് സഹകരണ സ്ഥാപനങ്ങള്‍. ഇവിടെ വാണിജ്യ ബാങ്കുകള്‍ കാര്‍ഷിക വായ്പ കൊടുക്കുന്നത് സ്വര്‍ണം ഈട് വാങ്ങിയാണ്. എന്നാല്‍ അതൊന്നുമില്ലാതെ കര്‍ഷകന് അത്താണിയാകുന്നത് സഹകരണ സ്ഥാപനങ്ങളാണ്. ഒരു കുടുംബത്തിലെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളില്‍ സാധാരണക്കാരനൊപ്പം സഹായിയായി നില്‍ക്കുന്നത് ഇന്നാട്ടിലെ സഹകരണ സ്ഥാപനങ്ങളാണ്. ഒരോ കുടുംബവുമായും അത്രമാത്രം ഇഴചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് അവ. നബാര്‍ഡ് നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് വായ്പ നല്‍കുന്ന സഹകരണ സ്ഥാപനങ്ങള്‍ അവയുടെ സ്വന്തം ഫണ്ടാണ് വായ്പയായി നല്‍കുന്നത്. ആ പണം ഇവിടത്തെ സാധാരണക്കാരുടെ നിക്ഷേപമാണ്. 

വായ്പ നല്‍കലും നിക്ഷേപം സ്വീകരിക്കലും മാത്രമല്ല സഹകരണ സ്ഥാപനങ്ങള്‍ ചെയ്യുന്നത്.അവശ്യ സാധനങ്ങള്‍ക്ക് വിലകയറുമ്പോള്‍ കണ്‍സ്യുമര്‍ ഫെഡിന്റെ ന്യായവില സ്റ്റോറുകളിലൂടെയും തീവിലയുള്ള മരുന്നുകള്‍ നീതി സ്റ്റോറുകള്‍ വഴിയും വില കുറച്ചു കൊടുക്കുന്നത് സഹകരണ സ്ഥാപനങ്ങളാണ്. വൃക്ക രോഗികള്‍ക് ഡയലിസിസിനുള്ള സൌകര്യംവരെ ഒരുക്കി നല്‍കുന്ന സഹകരണ സ്ഥാപനങ്ങളാണ് നമുക്കുള്ളത്. ഈ സ്ഥാപനങ്ങളെയാണ് തകര്‍ക്കാന്‍ നോക്കുന്നതെന്നും സഹകരണ പ്രതിസന്ധി മറികടക്കുന്നതിനെ കുറിച്ചാലോചിക്കാന്‍ 21ന് സര്‍വകക്ഷിയോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad