അലിഗഡ് (www.evisionnews.in): നോട്ട് നിരോധനത്തിന്റെ മറവില്‍ യു.പിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ തുടരുന്നത് വിവാദമാകുന്നു. ദേശീയമാധ്യമങ്ങളാണ് നടുക്കുന്ന ഈവിവരം പുറത്തുവിട്ടത്. നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷണമുണ്ടാക്കാന്‍ പണമില്ലാത്തതിനാലാണ് വന്ധ്യംകരണ ശസ്ത്രക്രിയക്ക് പട്ടിണിപ്പാവങ്ങള്‍ മനസില്ലാ മനസോടെ ഇതിന് നിര്‍ബന്ധിതരാകുന്നത്. വന്ധീകരിക്കപ്പെടുന്ന പുരുഷന് 2000 രൂപയും സ്ത്രീകള്‍ക്ക് 1400 രൂപ ലഭിക്കും. സര്‍ക്കാരിന്റെ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമാണിതെന്നാണ് പ്രചാരണം.
പണപ്രതിസന്ധി വന്നതോടെ കൂട്ടത്തോടെ ആളുകള്‍ വന്ധ്യംകരണത്തിന് തയാറായി ആശുപത്രികളില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എല്ലാവരും വരുന്നത് ആനുകൂല്യം പറ്റി ഭക്ഷിക്കാനാണ്. അലിഗഡ് ജില്ലയില്‍ വന്ധ്യംകരണം ചെയ്തവരുടെ എണ്ണം കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഇരട്ടിയായി. കഴിഞ്ഞമാസം ഇത് 92 ആയിരുന്നെങ്കില്‍ ഈ മാസം അത് 176 ല്‍ എത്തിനില്‍ക്കുന്നു. ഈ മാസം 26 വരെയുള്ള കണക്കാണിത്. ആഗ്രയിലും ഇരട്ടി വര്‍ധനയുണ്ടായി. കഴിഞ്ഞമാസം 450 പേരായിരുന്നെങ്കില്‍ ഈ മാസം 904 സ്ത്രീകളും 9 പുരുഷന്മാരും വന്ധ്യംകരിച്ചു.
അതേസമയം, ആരോഗ്യവകുപ്പ് പറയുന്നത് തങ്ങളുടെ ബോധവല്‍ക്കരണം ഫലം കണ്ടെന്നാണ്. എന്നാല്‍ വന്ധീകരണത്തിന് വിധേയരാവര്‍ പറയുന്നത് നോട്ടുനിരോധനം സൃഷ്ടിച്ച പട്ടിണിയില്‍ നിന്ന് കരകയറാനാണ് ശസ്ത്രക്രിയക്ക് തയാറായതെന്നാണ്. അല്ലാതെ സര്‍ക്കാറിന്റെ ബോധവല്‍ക്കരണമൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.