ഭോപ്പാല്‍ (www.evisionnews.in): രണ്ടായിരത്തിന്റെ പുത്തന്‍ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് നല്‍കി വിദ്യാര്‍ത്ഥികളുടെ തട്ടിപ്പ്. മധ്യപ്രദേശിലെ ഷാജാപൂരിലാണ് സംഭവം. നാല് സ്‌കൂള്‍ കുട്ടികളാണ് ഷാജാപൂരിലെ ഒരു വ്യാപാരിയലെ കബളിപ്പിച്ച് 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നല്‍കിയത്. കടയിലെത്തി 200 രൂപക്ക് പാലുല്‍പ്പന്നങ്ങള്‍ വാങ്ങിയ കുട്ടികള്‍ 2000 രൂപ നല്‍കിയപ്പോള്‍ കടയുടമ ചില്ലറ ക്ഷാമം ചൂണ്ടികാണിച്ചു. നാട്ടിലെങ്ങും ചില്ലറ കിട്ടാനില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തുടര്‍ന്ന് കടയുടമ ബാക്കി തുകയായ 1800 രൂപ ഇവര്‍ക്ക നല്‍കുകയായിരുന്നു.
എന്നാല്‍ പിന്നീട് സംശയം തോന്നിയ കടയുടമ മകനുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായത് തിരിച്ചറിഞ്ഞത്. നോട്ട് ഒറിജിനലല്ലെന്നും കേവലമൊരു കളര്‍ ഫോട്ടോ കോപ്പി മാത്രമാണെന്നും ബാങ്ക് അധികൃതരാണ് സാക്ഷ്യപ്പെടുത്തിയത്. തട്ടിപ്പിനിരയായത് സംബന്ധിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നോട്ടിറക്കി ദിവസങ്ങള്‍ മാത്രം കഴിഞ്ഞെങ്കിലും നിരവധി തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയത്തും തിരുവനന്തപുരത്തും ഒരാഴ്ച മുമ്പ് സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ട്.
Post a Comment
0 Comments