Type Here to Get Search Results !

Bottom Ad

സാമ്പത്തിക പ്രതിസന്ധി: കലോത്സവങ്ങള്‍ മുടങ്ങി, ജില്ലാ കായികമേള അനിശ്ചിതത്വത്തില്‍


കാസര്‍കോട് (www.evisionnews.in): ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായുള്ള ഉപജില്ലാ കലോത്സവങ്ങളെയും നോട്ടുപ്രതിസന്ധി ബാധിച്ചു. നോട്ടുപ്രതിസന്ധില്‍ തന്നെ ചെറുവത്തൂര്‍, ബേക്കല്‍, ചിറ്റാരിക്കാല്‍ കലോത്സവങ്ങള്‍ നടന്നെങ്കിലും ബാക്കിയുള്ളവ അടുത്തയാഴ്ച നടക്കും.

വന്‍ സന്നാഹങ്ങളോടെ ജനകീയമായി നടത്താനാണ് മിക്കയിടത്തും ഉപജില്ലാ കലോത്സവ സംഘാടകസമിതികള്‍ തീരുമാനിച്ചത്. കുട്ടികളില്‍നിന്ന് പിരിവെടുക്കാതെ നാട്ടുകാരുടെയും പിടിഎകളുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെയാണ് കലോത്സവം നടത്തുന്നത്. ഇവര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങളൊന്നും സ്വീകരിക്കാന്‍ നിര്‍വാഹമില്ലാതെ വലയുകയാണ് സംഘാടകസമിതികള്‍. വിദ്യാഭ്യാസ വകുപ്പില്‍നിന്നും ഉപജില്ലാ കലോത്സവത്തിന് നാമമാത്ര സഹായമേ ലഭിക്കുന്നുള്ളൂ. മൂന്നുദിവസമായി നടത്തുന്ന ഉപജില്ലാ കലോത്സവങ്ങള്‍ക്ക് അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ എത്തുന്നുണ്ട്. ഇവര്‍ക്കും ഒപ്പംവരുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ജൂറികള്‍ക്കും ഭക്ഷണമടക്കമുള്ള സൗകര്യങ്ങളൊരുക്കാനും സംഘാടകസമിതികള്‍ വലയുകയാണ്.

പന്തല്‍, മൈക്ക്, ജൂറികള്‍ക്കുള്ള പ്രതിഫലം, ബോര്‍ഡും പോസ്റ്ററും അടക്കമുള്ള പ്രചാരണ സാമഗ്രികള്‍ എന്നിവക്ക് നല്‍കാന്‍ അസാധുവായ നോട്ട് മാത്രമാണ് സംഘാടകരുടെ കൈയിലുള്ളത്. മിക്ക കലോത്സവങ്ങള്‍ നടക്കുന്നതും ഗ്രാമപ്രദേശത്താണ്. അവിടെ പണമിടപാടിന് സഹായിക്കുന്നത് സഹകരണ ബാങ്കുകളുമാണ്. സഹകരണ മേഖലയിലുള്ള പ്രതിസന്ധിയും കലോത്സവങ്ങളെ ബാധിച്ചു. നിത്യചെലവിന് വകയില്ലാതെ വലയുന്ന നാട്ടുകാരോട് എന്തുപറഞ്ഞ് പണം പിരിക്കുമെന്ന ആശങ്കയിലാണ് സംഘാടകര്‍. 
ഉപജില്ലാ കായികമേളയുടെ സംഘാടനത്തിനും ഇതേ പ്രതിസന്ധിയുണ്ട്. അടുത്തയാഴ്ച നടക്കുമെന്ന് അറിച്ചതെല്ലാതെ തീരുമാനങ്ങളൊന്നുമായിട്ടില്ല. ഫണ്ടിന്റെ പ്രശ്‌നമാണ് കാരണമെന്നാണ് അറിയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad