കാസര്‍കോട് (www.evisionnews.in): 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി നടത്തിയ പ്രസംഗം പുത്തന്‍ രണ്ടായിരം രൂപയിലൂടെ ജങ്ങള്‍ക്ക് കാണാനും കേള്‍ക്കാനും കഴിയുന്ന ആപ്പ് രാജ്യമെങ്ങും പടരുന്നു. മോദി കി നോട്ട് എന്ന ആപ്പ് ആണ് നവംബര്‍ 11നുമുതല്‍ പ്രചാരം നേടുന്നത്. ഇതിനോടകം രാജ്യത്ത് ആയിരങ്ങള്‍ ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഷെയര്‍ ചെയ്യുന്നുണ്ട്.
പുതുതായി പുറത്തിറക്കിയ നോട്ടുകള്‍ ആപ്പ് എടുത്ത് സ്‌കാന്‍ ചെയ്താല്‍ നവംബര്‍ എട്ടിന് രാത്രി മോദി നടത്തിയ പ്രസംഗം കാണുന്നതിനും കേള്‍ക്കുന്നതിനും സാധിക്കും. കാണിക്കുന്ന നോട്ടിന്റെ മുകളിലായാണ് ദൃശ്യം കാണുവാന്‍ സാധിക്കുന്നത്. നോട്ടിന്റെ ചിത്രം കാണിച്ചാലും ഇത്തരത്തില്‍ പ്രസംഗം വീക്ഷിക്കുവാന്‍ സാധിക്കും. ബാരാ സ്‌കള്‍ എന്ന സ്റ്റുഡിയോസാണ് ഈ ആപ്പ് നിര്‍മിച്ചിരിക്കുന്നത്. കറന്‍സി നോട്ടുകള്‍ സ്ഥാപിത -സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും രാഷ്ട്രീയ -വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കും ദുരുപയോഗം ചെയ്യുന്നതും നോട്ടുകള്‍ വികൃതമാക്കുന്നതും കടുത്ത കുറ്റമായിരിക്കെ ഇത്തരമൊരു ആപ്പ് പ്രധാനമന്ത്രിക്ക് വേണ്ടി പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നാണ് നിയമപണ്ഡിതര്‍ പറയുന്നത്.
Post a Comment
0 Comments