Type Here to Get Search Results !

Bottom Ad

നഫീസത്ത് ഷിഫാനി മികച്ച ജേസീറെറ്റ് ചെയര്‍പേഴ്സണ്‍


കാസര്‍കോട് (www.evisionnews.in): കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളും മാഹിയും അടങ്ങുന്ന ജെ.സി.ഐ. മേഖലാ 19ലെ ഏറ്റവും മികച്ച ജേസീറെറ്റ് ചെയര്‍പേഴ്സണായി കാസര്‍കോട് ജെ.സി.ഐ.യിലെ നഫീസത്ത് ഷിഫാനി തിരഞ്ഞെടുക്കപ്പെട്ടു. എംപവറിംഗ് യൂത്ത് പരിശീലനം, നാപ്കിന്‍ നശീകരണ മെഷീന്‍ സ്ഥാപിക്കുന്ന സുരക്ഷാ പദ്ധതി അടക്കമുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും നേതൃത്വപാടവം പ്രകടിപ്പിക്കുകയും സ്ത്രീകള്‍ക്ക് പൊതുരംഗത്തേക്ക് കടന്നുവരാന്‍ മാതൃക കാണിക്കുകയും ചെയ്തതുവഴിയാണ് പുരസ്‌ക്കാരം ലഭിച്ചത്.

കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന മേഖലാ സമ്മേളനത്തില്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. മംഗലാപുരം സെന്റ് ആഗ്‌നസ് കോളേജ് ഇംഗ്ലീഷ് പി.ജി. വിദ്യാര്‍ത്ഥിനിയാണ്. ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹ്മദിന്റെ ഭാര്യയാണ്.

keywoeds;kasaragod-jci-chair-person-nafeesath-shifani

Post a Comment

0 Comments

Top Post Ad

Below Post Ad