Type Here to Get Search Results !

Bottom Ad

ആര്‍.എസ്.എസ് കേന്ദ്രത്തിലെ ആയുധശേഖരണം: അന്വേഷണം ഊര്‍ജിതമാക്കണമെന്ന് യൂത്ത് ലീഗ്

കാസര്‍കോട് (www.evisionnews.in): കാഞ്ഞങ്ങാട് കുശാല്‍നഗറില്‍ അര്‍.എസ്.എസ് ശാഖയുടെ സമീപത്ത് നിന്ന് ആയുധ ശേഖരം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ ആവശ്യപ്പെട്ടു.

കുശാല്‍നഗര്‍ അര്‍.എസ്.എസ് ശാഖക്കടുത്ത് ശനിയാഴ്ച പോലീസ് നടത്തിയ റെയ്ഡിലാണ് വടിവാളും ഇരുമ്പ് ദണ്ഡുകളും അടക്കമുള്ള മാരകായുധങ്ങള്‍ പിടിച്ചെടുത്തത്. കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും കലാപങ്ങള്‍ അഴിച്ചുവിടുന്നതിന് വേണ്ടിയുളള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായാണോ ആയുധങ്ങള്‍ അടക്കമുള്ളവ ശേഖരിച്ച് വെച്ചതെന്ന കാര്യം പോലീസ് അന്വേഷിക്കണം. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങളിലെ പ്രതികള്‍ക്കും ഗുണ്ടാസംഘങ്ങള്‍ക്കും ഒളിവില്‍ കഴിയാനുള്ള താവളങ്ങളായി കാഞ്ഞങ്ങാട് ഭാഗത്തുള്ള ആര്‍.എസ്.എസ് ശാഖകളും പാര്‍ട്ടി ഗ്രാമങ്ങളും മാറിയിറ്റുണ്ട്. ഇത് ഗൗരവത്തില്‍ കാണാന്‍ പോലീസ് തയാറാവണമെന്നും നാട്ടില്‍ സംഘര്‍ഷങ്ങളുണ്ടാക്കി സമാധാനന്തരീക്ഷം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad