കാസര്‍കോട് (www.evisionnews.in): ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുക വഴി രാജ്യത്ത് വികലമായ സാമ്പത്തിക നയം നടപ്പിലാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ 'താളം തെറ്റുന്ന സാമ്പത്തിക നയം, ഇരുട്ടിലാവുന്ന ഇന്ത്യ' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് എം എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി കണ്ണുകെട്ടി പ്രതിഷേധ പ്രകടനം നടത്തി. ബാങ്കുകളില്‍ ക്യൂ നിന്ന് പ്രയാസപ്പെടുന്ന പൊതു ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്യൂ ആയാണ് പ്രകടനം നടത്തിയത്. കളപ്പണക്കാരെ പിടികൂടാന്‍ എന്ന പേരില്‍ നടപ്പിലാക്കിയ നിയമം കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഹാശിം ബംബ്രാണി പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് സി.ഐ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സെക്രട്ടറി നവാസ് കുഞ്ചാര്‍, നവാസ് ചെമ്പിരിക്ക, നഷാത്ത് പരവനടുക്കം, അഷ്‌റഫ് ബോവിക്കാനം, ഉമ്മര്‍ ആദൂര്‍, ശാലുദ്ദീന്‍, ബിലാല്‍, മുനമ്പര്‍ സാഹിദ്, നുഅ്മാന്‍ ഡി ഇബ്രാഹിം, കെ.എച്ച് ഇര്‍ഫാന്‍, സഫ്‌വാന്‍, ശാനവാസ് നേതൃത്വം നല്‍കി.
താളംതെറ്റുന്ന സാമ്പത്തിക നയം, ഇരുട്ടിലാവുന്ന ഇന്ത്യ: എം.എസ്.എഫ് കണ്ണുകെട്ടി പ്രതിഷേധിച്ചു
10:20:00
0

Post a Comment
0 Comments