Type Here to Get Search Results !

Bottom Ad

ചെർക്കളയിൽ ബി എഡ് വിദ്യാർത്ഥിക്ക് നേരെ സദാചാര പോലീസ് അക്രമം


ചെർക്കള:(www.evisionews.in) ചെർക്കളയിൽ ബി എഡ് വിദ്യാർത്ഥിക്ക് നേരെ സദാചാര പോലീസ് അക്രമം.തികളാഴ്ച്ച വൈകുന്നേരം 5 30 ഓടെയാണ് സംഭവം. ചെർക്കളയിൽ പെൺസുഹൃത്തുക്കളോടൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന ചെർക്കള സൈനബ് മെമ്മോറിയൽ ബി എഡ് സെന്ററിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ പൃഥ്വിരാജി ( 24 ) നെയാണ് സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം ആക്രമിച്ചത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജിനെ നാലാം മൈലിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംഗഡിമുഗറിലെ ആനന്ദയുടെ മകനാണ് പരിക്കേറ്റ പൃഥ്വിരാജ്. വിദ്യാർത്ഥിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയതിന്‌ ശേഷം അക്രമി സംഘത്തിനെതിരെ പോലീസ് കേസെടുക്കും. 






keywords-moral police-cherkkala-zainab college student-prithwiraj  

Post a Comment

0 Comments

Top Post Ad

Below Post Ad