ജെയ്പൂര്‍ (www.evisionnews.in): ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഭവാനി സിങ് രജാവത് രംഗത്ത്. ആവശ്യത്തിന് നോട്ടടിക്കാതെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനമെന്നും നട്ടപാതിരക്ക് പെട്രോള്‍ വിലകൂട്ടുന്നതും കുറയ്ക്കുന്നതും പോലെയാണ് സര്‍ക്കാരിന്റെ നടപടി. നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനം വ്യവസായ ഭീമന്‍മാരായ അംബാനിയെയും അദാനിയെയും നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും അത് കൊണ്ട് ആവശ്യമാ മുന്നൊരുക്കങ്ങള്‍ നടത്താന്‍ അവര്‍ക്ക് സാധിച്ചുവെന്നും ഭവാനി സിങ്ങ് പറഞ്ഞു.
പുതിയ കറന്‍സി മൂന്നാംകിടയാണെന്നും ഇതില്‍ തട്ടിപ്പുണ്ടെന്നും എം.എല്‍.എ പറയുന്നു. എം.എല്‍.എ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതേ സമയം ചില മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ 'ഓഫ് റെക്കോര്‍ഡില്‍' പറഞ്ഞതാണെന്നും വീഡിയോയില്‍ കണ്ടതൊന്നും താന്‍ പറഞ്ഞതല്ലെന്നുമാണ് ഭവാനി സിങിന്റെ പ്രതികരണം. രാജസ്ഥാനിലെ കോട്ട ജില്ലയിലെ ലഡ്പുര എം.എല്‍.എയാണ് ഭവാനി സിങ്.
Keywords: Jaypoor-petrol-news-modi-currency
Post a Comment
0 Comments