ന്യൂഡല്‍ഹി (www.evisionnews.in): വലിയ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള മോദി സര്‍ക്കാറിന്റെ പ്രഖ്യാപനം വന്ന് ഏഴ് ദിവസം കഴിയുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 33 ആയി. ദേശീയ മാധ്യമങ്ങള്‍ സ്ഥിരീകരിച്ച റിപ്പോര്‍ട്ടാണിത്. യഥാര്‍ത്ഥ മരണസംഖ്യ ഇതിലും ഉയരാം.
മകളുടെ വിവാഹത്തിനു സ്വരുക്കൂട്ടിവെച്ച പണം ആരും സ്വീകരിക്കാന്‍ തയാറാവാതിരുന്നതോടെയാണ് ഉത്തരേന്ത്യക്കാരനായ സുഖ്ദേവ് ഹൃദയാഘാതംമൂലം മരിച്ചത്. തലശേരി സ്വദേശിയായ ഉണ്ണികൃഷ്ണന്‍ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കാനായി ബാങ്കിലേക്കു പോയതായിരുന്നു. ആദ്യ ദിവസം പണം നിക്ഷേപിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വീണ്ടും പോകുകയായിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരനായിരുന്നു ഉണ്ണി.
ഒഡീഷയിലെ സംബല്‍പൂരില്‍ രണ്ടുവയസുകാരി ചികിത്സകിട്ടാതെയാണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ പക്കല്‍ 500രൂപയുടെ നോട്ടായിരുന്നതിനാല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഓട്ടോ ഡ്രൈവര്‍ തയാറായില്ല.
സെക്കന്റരാബാദിലെ ആന്ധ്ര ബാങ്ക് ബ്രാഞ്ചിനു മുമ്പിലെ ക്യൂവില്‍ രണ്ടു മണിക്കൂറോളം കാത്തുനിന്ന ഈ 75കാരനായ ലക്ഷ്മി നാരായണ കുഴഞ്ഞുവീണാണ് മരിച്ചത്. ബീഹാറിലെ ഔറംഗാബാദില്‍ ബാങ്കിനു മുമ്പില്‍ ക്യൂ നില്‍ക്കവെയാണ് സുരേന്ദ്ര ശര്‍മ്മ മരിച്ചത്. മധ്യപ്രദേശിലെ ഛാത്പൂര്‍ ജില്ലയിലെ കര്‍ഷകനായ ഹാക്ക് ലോധി, മീറത്തിലെ ഫാക്ടറി തൊഴിലാളിയായിരുന്ന അസിസ് അന്‍സാരി, റിട്ട. സ്‌കൂള്‍ അധ്യാപകന്‍ രഘുനാഥ് വര്‍മ്മി, ദല്‍ഹി സ്വദേശിയായ റിസ്‌വാന (24), പടിഞ്ഞാറന്‍ യു.പി സ്വദേശി ഷബാന (20), തെലങ്കാനയിലെ മഹുബാബാദ് സ്വദേശി കന്ദുകുരി വിനോദ, ബീഹാറിലെ കൈമൂര്‍ ജില്ലയിലെ രാം അവാധ് സാഹ്, ആലപ്പുഴ സ്വദേശി കാര്‍ത്തികേയന്‍(75), ഉഡുപ്പി സ്വദേശി ഗോപാലഷെട്ടി തുടങ്ങി 33 പേരാണ് നോട്ടുമാറ്റലിനെ തുടര്‍ന്ന് മരിച്ചത്. പത്തോളം പേര്‍ ക്യൂ നില്‍ക്കുന്നതിനിടെ പണം നഷ്ടപ്പെട്ടതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്.
Post a Comment
0 Comments