ഗുവാഹത്തി (www.evisionnews.in): അസാധുവാക്കിയ 1000, 500 നോട്ടുകളുടെ വന്‍ ശേഖരം പുഴയില്‍ നിന്ന് കണ്ടെത്തി. ഗുവാഹത്തിയിലെ ഭാരലു പുഴയില്‍ രണ്ടിടങ്ങളില്‍ നിന്നായി മൂന്നരക്കോടിയോളം രൂപയാണ് ബുധനാഴ്ച വൈകിട്ടാണ് കണ്ടെത്തിയത്. നോട്ടുകള്‍ കീറി നശിപ്പിച്ച നിലയിലായിരുന്നു. നാരംഗി റയില്‍വെ സ്റ്റേഷന് സമീപത്തെ ഒരു ഓവുചാലിലും അനില്‍ നഗറില്‍ പുഴയില്‍ നിന്നുമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കള്ളനോട്ടുകള്‍ ആയതിനാലാകാം കീറി നശിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പോലീസ് കരുതുന്നത്.
സംഭവത്തില്‍ അന്വേഷണം നടന്ന് വരികയാണെന്നും യഥാര്‍ത്ഥ കറന്‍സി നോട്ടുകള്‍ തന്നെയാണോ ഇതെന്ന് പരിശോധിച്ച വരികയാണെന്നും അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം ഗുവാഹത്തിയില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയും അഴുക്കുചാലുകളില്‍ നിന്ന് നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Post a Comment
0 Comments