തിരുവനന്തപുരം (www.evisionnews.in): നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ജനങ്ങളെ വട്ടംകറക്കുകയും സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെഞ്ചില്‍ ജനങ്ങള്‍ ചാപ്പകുത്തുമെന്ന് സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്. മോദി തുഗ്ലക്കിന്റെ ആശാനാകുകയാണ്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഭ്രാന്തന് തീരുമാനത്തില്‍ നിന്നും മോദി പിന്മാറണം. നോട്ട് അസാധുവാക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ മോദി പങ്കെടുക്കാത്ത് നാണക്കേടാണെന്നും വി.എസ് പറഞ്ഞു.
സഹകരണ സമരത്തില്‍ താനും പങ്കെടുക്കും. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരം ഗുണം ചെയ്യുമെന്നും വി.എസ് അച്യുതാനന്ദന് പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും സത്യാഗ്രഹ സമരം ഇന്ന് രാവിലെ ആരംഭിച്ചു. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് സമരം.
Post a Comment
0 Comments